"പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണം"; ജാതി സെൻസസിനെതിരായ ഹർ‌ജി സുപ്രീം കോടതി തള്ളി

പൊതു പ്രവർത്തകനായ സുധാകർ ഗുംമുലയാണ് സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർ‌പ്പിച്ചിരുന്നത്
supreme court dismisses petition against caste census

"പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണം"; ജാതി സെൻസസിനെതിരായ ഹർ‌ജി സുപ്രീം കോടതി തള്ളി

file
Updated on

ന്യൂഡൽഹി: ജാതി സെൻസസിനെതിരായ പൊതുതാത്പര്യ ഹർ‌ജി തള്ളി സുപ്രീം കോടതി പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണമെന്നും ഇത് നയപരമായ തീരുമാനം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സെൻസസിൽ ജാതി കണക്കെടുപ്പ് നടത്തണമോ, വേണ്ടയോ എന്നത് നയപരമായ തീരുമാനമാണ്. അതിൽ ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊതു പ്രവർത്തകനായ സുധാകർ ഗുംമുലയാണ് സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർ‌പ്പിച്ചിരുന്നത്.

പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്നും അവർക്കായി എത്തരം ക്ഷേമപ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും സർക്കാർ അറിഞ്ഞിരിക്കണം. അതിമാൽ തന്നെ ജാതി തിരിച്ചുള്ള സെൻസസ് തെറ്റാണെന്ന് പറയാനാവില്ലെന്നും സുപ്രീം കോടതി ഹർജി തള്ളിക്കൊണ്ട് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com