കഫ് സിറപ്പ് കുടിച്ചുള്ള മരണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ എതിർപ്പിനെത്തുടർന്ന് ബെഞ്ച് ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു
Supreme Court dismisses plea on cough syrup deaths

കഫ് സിറപ്പ് കുടിച്ചുള്ള മരണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

file image

Updated on

ന്യൂഡൽഹി: കഫ് സിറപ്പ് കുടിച്ച് 22 കുട്ടികൾ മരിച്ച സംഭവത്തിൽ സിബിഐ അന്വേക്ഷണം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ എതിർപ്പിനെത്തുടർന്ന് അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വി.ആർ. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.

കേസിൽ മേത്ത ഔദ്യോഗികമായി ഒരു കക്ഷിയെയും പ്രതിനിധീകരിച്ചില്ലെങ്കിലും, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാന സർക്കാരുകൾ ഇതിനകം തന്നെ ഇക്കാര്യത്തിൽ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ നിലവിൽ സുപ്രീം കോടതിയുടെ ഇടപെടൻ ആവശ്യമില്ലെന്നും അറിയിച്ചതോടെ ഹർജി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ജഡ്ജിമാർ എത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com