സത്യേന്ദർ ജയിനിന് ഇടക്കാല ജാമ്യം

ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് സത്യേന്ദർ ജയിൻ ആശുപത്രിയിലാവുന്നത്
സത്യേന്ദർ ജയിനിന് ഇടക്കാല ജാമ്യം
Updated on

ന്യൂഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജയിനിന് ആറാഴ്ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. അനാരോഗ്യം പരിഗണിച്ചാണ് ജാമ്യം.

ജയിലിലെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രി ഐസിയുവിൽ നിലവിൽ ചികിത്സയിലാണ് അദ്ദേഹം.

ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് സത്യേന്ദർ ജെയിൻ ആശുപത്രിയിലാവുന്നത്. കള്ളപ്പണമിടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി ഇദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com