ഹേമന്ത് സോറന് തിരിച്ചടി; ജാമ്യ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി

അവധിക്കാല ബെഞ്ച് മേയ് 21 ന് ഹർജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി
supreme court hemant soren ed arrest jharkhand land scam interim bail
Hemant Soren
Updated on

ന്യൂഡൽഹി: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഇടക്കാല ജാമ്യ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. അവധിക്കാല ബെഞ്ച് മേയ് 21 ന് ഹർജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ല ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഹേമന്ത് സോറൻ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കാതെ മാറ്റിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com