"വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരണം, ബോർ‌ഡിൽ നിയമനം പാടില്ല"; സുപ്രീം കോടതിയുടെ ഇടക്കാലവിധി

വഖഫ് ഭേദഗതി നിയമം മൂലം ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
supreme court interim order over waqf amendment

"വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരണം, ബോർ‌ഡിൽ നിയമനം പാടില്ല"; സുപ്രീം കോടതിയുടെ ഇടക്കാലവിധി

file
Updated on

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീ കോടതിയുടെ ഇടക്കാല വിധി. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഈ ഒരാഴ്ചയ്ക്കിടെ നിയമനം നടത്തിയാൽ അത് അസാധുവായി കണക്കാക്കുമെന്നും വഖഫ് ഭേദഗതി നിയമം മൂലം ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത ഹിയറിങ് വരെയും വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്നും, വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബൈ യൂസർ ഭൂമ് അതു പോലെ തന്നെ തുടരണം. ഡിനോട്ടിഫൈ ചെയ്യാൻ പാടുള്ളതല്ല.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com