ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ജെപിസിയുമായുള്ള കൂടിക്കാഴ്ച സുപ്രീം കോടതി നിരസിച്ചു

സുപ്രീം കോടതി സെക്രട്ടറി ജനറൽ ജെപിസിയെ രേഖാമൂലം തീരുമാനം അറിയിച്ചു
Supreme Court Judges Not Meeting One Nation One Election Committee

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്; ജെപിസിയുമായുള്ള കൂടിക്കാഴ്ച സുപ്രീം കോടതി നിരസിച്ചു

Freepik
Updated on: 

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ ജെപിസിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി. ഭാവിയിൽ സുപ്രീം കോടതിയിൽ ഹർജി വരാനുള്ള സാധ്യതയുള്ളതിനാൽ കൂടിക്കാഴ്ച ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. സുപ്രീം കോടതി സെക്രട്ടറി ജനറൽ ജെപിസിയെ രേഖാമൂലം തീരുമാനം അറിയിച്ചു. ഇതോടെ ഒക്റ്റോബർ 6-ന് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി.

മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉൾപ്പെടെ ജെപിസി അംഗങ്ങളുടെ സുപ്രീം കോടതി സന്ദർശനത്തിന് എതിരേ രംഗത്തെത്തിയിരുന്നു. സന്ദർശനം ജഡ്ജിമാരുമായി നിർദിഷ്ട നിയമനിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നാണ് ജെപിസി അധ്യക്ഷൻ പി.പി. ചൗധരി പറഞ്ഞിരുന്നത്.

ചില അംഗങ്ങൾ ഒരിക്കലും സുപ്രീം കോടതി സന്ദർശിച്ചിട്ടില്ലാത്തതിനാൽ, കോടതിയെയും അവിടുത്തെ ലൈബ്രറിയെയും കുറിച്ച് അംഗങ്ങൾക്ക് പരിചയപ്പെടുത്താൻ വേണ്ടിയുള്ളതാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com