സുപ്രീം കോടതി
സുപ്രീം കോടതി

'ജനങ്ങൾ തെരഞ്ഞെടുത്തവരല്ലെന്ന് ഓർമ വേണം', ബില്ലുകൾ വൈകിക്കുന്നതിൽ ഗവർണർമാരെ വിമർശിച്ച് സുപ്രീം കോടതി

തമിഴ്നാടും കേരളവും സമാന വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഗവർണർമാർക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസ്സാക്കിയ ബില്ലുകൾ അകാരണമായി വൈകിക്കുന്നുവെന്ന് വിവിധ സംസ്ഥാനങ്ങൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. ഗവർണർമാർ ജനങ്ങൾ തെരഞ്ഞെടുത്തവരല്ലെന്ന് ഓർമ വേണം, ബില്ലുകൾ വൈകിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ബില്ലുകൾ വൈകിക്കുന്നുവെന്നാരോപിച്ച് പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കടുത്ത ഭാഷയിൽ വിമർശിച്ചത്.

ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾ ഹർജിയുമായി വരുന്നതു വരെ ഗവർണർമാർ എന്തിനാണ് കാത്തിരിക്കുന്നതെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയും ഗവർണറും സംസാരിച്ച് തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. തമിഴ്നാടും കേരളവും സമാന വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകൾ ഗവർണർ ഒപ്പിടാതെ വൈകിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം നൽകിയ ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. എന്നാൽ ഹർജിയിൽ സുപ്രീം കോടതിയിൽ മറുപടി നൽകുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com