സുപ്രീംകോടതി ചീഫ് ജസ്റ്റിസാ‍യി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യ വ്യക്തി
രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

ജസ്റ്റിസ് സൂര്യകാന്ത് അധികാരമേൽക്കുന്നു

Updated on

ന്യൂഡൽഹി: ഇന്ത്യയുടെ 53 ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിൽ നിന്നുള്ള ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ് നാഥ് സിങ് തുടങ്ങിയവരും ചടങ്ങിലെത്തി.

ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ്ഐആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്‍റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയുടെ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. 2027 ഫെബ്രുവരി 9 വരെയാണ് ഇദ്ദേഹത്തിന്‍റെ കാലാവധി.

ഒക്ടോബർ 30 നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്സിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പുറത്തറിക്കിയത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് സൂര്യകാന്ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com