മത സംരക്ഷ‍ണം; ഹർജി തള്ളി സുപ്രീംകോടതി

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്
Suprime Court
Suprime Court

ന്യൂഡൽഹി: രാജ്യത്ത് ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിന് മാർരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി ഉത്തരവ്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

ദൗദ്രാജ് സിങ് എന്ന വ്യക്തി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ഹർജിയിലെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മറ്റ് മതങ്ങളിൽ ഉള്ളവരും ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ പ്രചരിപ്പിക്കുന്നത് മറ്റുള്ളവർ വിശ്വസിക്കണമെന്ന് കരുതരുത് എന്ന് കോടതി നിരീക്ഷിച്ചു.

കരിക്കുലം തീരുമാനിക്കേണ്ടത് സർക്കാരിന്‍റെ ജോലിയാണെന്നും അതിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്ത് ഹിന്ദുമതം ഭീഷമി നേരിടുകയാണെന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ നേരത്തെ ഹൈക്കോടിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഹർജി തള്ളുകയും ആ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com