ചെറിയ കാര്യങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തരുത്: സുപ്രീം കോടതി

പറ്റ്‌ന ഹൈക്കോടതി ഉത്തരവ് പരമോന്നത കോടതി സ്റ്റേ ചെയ്തു
പറ്റ്‌ന ഹൈക്കോടതി
പറ്റ്‌ന ഹൈക്കോടതി
Updated on

ന്യൂഡൽഹി: ചെറിയ കാര്യങ്ങളുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ പാടില്ലെന്ന് രാജ്യത്തെ ഹൈക്കോടതികളോട് സുപ്രീം കോടതി. ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം ജനസേവനത്തിനുള്ളതാണെന്നും, കോടതികൾ കയറിയിറങ്ങാനുള്ളതല്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ജെ.ബി. ബർദിവാലാ എന്നിവരുടെ ബെഞ്ചിന്‍റേതാണ് സുപ്രധാന നിർദേശം.

ബിഹാറിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറിക്ക് വാറന്‍റ് നൽകിയ പറ്റ്‌ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് പരാമർശം. പറ്റ്‌ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

പറ്റ്‌ന ഹൈക്കോടതിയിലെ ഒരു ജഡ്ജി ഉൾപ്പെട്ട ബെഞ്ചുകൾ, 143 സർക്കാർ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്നു പലപ്പോഴായി നിർദേശിച്ചതിന്‍റെ രേഖകൾ സർക്കാർ ഹാജരാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com