അലഹബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലീം പള്ളി പൊളിച്ചുമാറ്റണം; സുപ്രീം കോടതി ഉത്തരവ്

2017 ലാണ് പള്ളി പൊളിച്ചുമാറ്റാനുള്ള ഹൈക്കോടതിയുടെ ഉത്തരവിറങ്ങുന്നത്.
അലഹബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലീം പള്ളി പൊളിച്ചുമാറ്റണം; സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലീം പള്ളി പൊളിച്ചുമാറ്റണമെന്ന് ഉത്തരവിറക്കി സുപ്രീം കോടതി. പള്ളി പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു.

2017 ലാണ് പള്ളി (mosque demolition) പൊളിച്ചുമാറ്റാനുള്ള ഹൈക്കോടതിയുടെ ഉത്തരവിറങ്ങുന്നത്. പൊതുതാത്പര്യ ഹർജി പരിഗണിച്ചായിരുന്നു നടപടി. വഖഫ് മസ്ജിദ് ഹൈക്കോടതിയും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ പാട്ട ഭൂമിയിലെ നിർമിതിക്ക് പാട്ടക്കാലാവധിക്ക് ശേഷം അവകാശം ഉന്നയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

1950 മുതൽ നിലനിൽക്കുന്ന പളളിയാണിതെന്ന് ഹർജിക്കാർക്കുവേണ്ടി അഭിഭാഷകന്‍ കപിൽ സിബൽ വാദിച്ചു. പകരം സ്ഥലം അനുവദിച്ചാൽ പള്ളി മാറ്റി സ്ഥാപിക്കാമെന്നും കപിൽ വാദിച്ചു. എന്നാൽ താമസ സൗകര്യത്തിനായാണ് കെട്ടിടം ഉപയോഗിക്കുന്നതെന്നും ഇതിനെ പള്ളിയെന്ന് വിളിക്കാനാവില്ലെന്നും ഹൈക്കോടതിക്കു വേണ്ടി ഹാജരായ സീനീയർ അഭിഭാചകന്‍ രാകേഷ് ദ്വിവേദി വാദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com