

സൂരജ് പാലാക്കാരൻ
ന്യൂഡൽഹി: കടയ്ക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സൂരജ് പാലാക്കാരനെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി. മാപ്പ് അപേക്ഷ നൽകിയതോടെയാണ് കോടതി കേസ് റദ്ദാക്കാൻ തയാറായത്. വീണ്ടും ആവർത്തിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം സൈബർ പൊലീസാണ് സുരജ് പാലാക്കാരനെതിരേ കേസെടുത്തത്. താൻ ഇരയെ മനപ്പൂർവം നാണം കെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് കാട്ടി സുരജ് മാപ്പപേക്ഷ നൽകുകയായിരുന്നു. പൊലീസ് സ്റ്റേഷനിലും വിചാരണ കോടതിയിലും മാപ്പപേക്ഷ നൽകണം.