
തെങ്ങിൻ കളളിലെ ആൽക്കഹോൾ പരിധി നിശ്ചയിച്ച സർക്കാർ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി: തെങ്ങിൻ കളളിലെ ആൽക്കഹോൾ പരിധി നിശ്ചയിച്ച സർക്കാർ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 2007 ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് കോടതി റദ്ദാക്കിയത്. അബ്കാരികൾ നൽകിയ ഹർജിയിലാണ് നടപടി. കളളിലെ ഈഥൈൽ ആൽക്കഹോൾ 8.1% മായി നിശ്ചയിച്ചായിരുന്നു സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
സർക്കാർ നിയോഗിച്ച ടി.എൻ. അനിരുദ്ധൻ കമ്മിറ്റി നടത്തിയ പഠനത്തിൽ പരമാവധി ആൽക്കഹോൾ 9.59% വരെ ആകാമെന്ന് ശുപാർശ ചെയ്തെങ്കിലും എക്സൈസ് എതിർത്തതിനാൽ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നില്ല. പിന്നീട് 8.98% മായി മാറ്റി നിശ്ചയിക്കാൻ വിദഗ്ദ സമിതി നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഈ ഉത്തരവാണ് കോടതി റദ്ദാക്കിയത്.