ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസ് 23 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്നും0 ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
ഡൽഹി ഹൈക്കോടതി 2 ഹർജികളും തള്ളിയതിനു പിന്നാലെയാണ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇഡി കേസിൽ കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസിൽ കൂടി ജാമ്യം ലഭിച്ചാലെ കെജ്‌രിവാളിന് പുറത്തിറങ്ങാനാവൂ.