"ആശ്വാസത്തിന് അർഹതയില്ല''; ജസ്റ്റിസ് യശ്വന്ത് വർ‌മയ്ക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വീട്ടിൽ‌ നിന്നും കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ കേസിലാണ് യശ്വന്ത് വർമ സുപ്രീം കോടതിയെ സമീപിച്ചത്
supreme court rejects justice varma plea impeachment panel

ജസ്റ്റിസ് യശ്വന്ത് വർമ

Updated on

ന്യൂഡൽ‌ഹി: കത്തിക്കരിഞ്ഞ നിലയിൽ വീട്ടിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് സുപ്രീം കോടതിയിൽ‌ തിരിച്ചടി. വിഷയം പരിശോധിക്കാനായി പാർ‌ലമെന്‍റ് സമിതി രൂപീകരിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.

ഇംപീച്ച് നടപടികളുടെ ഭാഗമായാണ് വിഷയം പരിശോധിക്കാന്‌ ലോകസഭ സ്പീക്കറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഇത് നിയമവിരുദ്ധമെന്ന് കാട്ടിയാണ് അലഹബാദ് കോടതി ജഡ്ജി യശ്വന്ത് വർമ സുപ്രീം കോടതിയെ സമീപിച്ചത്.

യശ്വന്ത് വർമയുടെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും ലോക്സഭ സ്പീക്കർ‌ക്ക് നടപടികളുമായി മുന്നോട്ടു പോവാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഹർജിക്കാരന് ആശ്വസത്തിന് അർഹതയില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com