നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീം കോടതി തള്ളി

എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി അറിയിച്ചു
supreme court rejects plea seeking cbi probe in naveen babu death

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീം കോടതി തള്ളി

Symbolic Image
Updated on

ന‍്യൂഡൽഹി: മുൻ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് കുടുംബം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.

എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ആത്മഹത‍്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയതായും കോടതി വ‍്യക്തമാക്കി.

നിലവിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നവീന്‍റെ ഭാര‍്യ മഞ്ജുഷയായിരുന്നു സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ‍്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ പി.പി. ദിവ‍്യയാണ് നവീൻ ബാബുവിന്‍റെ മണത്തിൽ ഏക പ്രതിയെന്നായിരുന്നു കണ്ണൂർ ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. 82 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com