രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി

2017ൽ മുതിർന്ന അഭിഭാഷകനായ ഋഷി മൽഹോത്ര ആണ് തൂക്കിലേറ്റിയുള്ള വധശിക്ഷ രീതിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി
supreme court rejects plea to abolish hanging death penalty

സുപ്രീം കോടതി

file image
Updated on

ന്യൂഡൽഹി: രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദനയില്ലാത്ത മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി. നിലവിലെ വധശിക്ഷ നടപ്പാക്കൽ രീതി കേന്ദ്രത്തിനു പുനപരിശോധിക്കാമെന്നും ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും കോടതി അറിയിച്ചു.

ഇപ്പോൾ പുറപ്പെടുവിച്ചത് വിഷയത്തിലെ അവസാന വിധിയല്ലെന്നും വധശിക്ഷയ്ക്ക് ബദൽ മാർഗങ്ങളെക്കുറിച്ച് നിർണായകമോ ശാസ്ത്രിയമോ വൈദ്യശാസ്ത്രപരമോ ആയ വസ്തുതകൾ ഭാവിയിൽ പുറത്തുവരികയാണെങ്കിൽ വിഷയം വീണ്ടും ഭരണഘടനാപരമായി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.

2017ൽ മുതിർന്ന അഭിഭാഷകനായ ഋഷി മൽഹോത്ര ആണ് തൂക്കിലേറ്റിയുള്ള വധശിക്ഷ രീതിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി. തൂക്കുകയർ വിധിക്കുന്ന സിആർപിസി സെക്ഷൻ 354 (5) വകുപ്പാണ് ഹർജിക്കാരൻ ചോദ്യംചെയ്തത്. തൂക്കിലേറ്റുന്നതിന് പകരം മാരക കുത്തിവെപ്പ് ഉൾപ്പെടെ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

ഹർജിയിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്നവർക്ക് നിയമസഹായം നൽകുന്ന പ്രോജക്റ്റ് 39 എ പ്രോഗ്രാമിനെ പ്രതിനിധീകരിക്കുന്ന അഡ്വ. മീനാക്ഷി അറോറയുടെ വാദവും കോടതിയെ കേട്ടു. മാരകമായ കുത്തിവെപ്പ് അത്ര വിജയകരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മീനാക്ഷി കോടതിയെ അറിയിച്ച മീനാക്ഷി അറോറ വിഷയം കൃത്യമായി പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com