'യാതൊരു കാര്യവുമില്ലാത്ത ഹർജി'; ബിബിസിയെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ബിബിയി ഇന്ത്യൻ വിരുദ്ധ നിലപാടു സ്വീകരിക്കുന്നു എന്നാവശ്യപ്പെട്ട് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയത്
'യാതൊരു കാര്യവുമില്ലാത്ത ഹർജി'; ബിബിസിയെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ബിബിസി(ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ) ഇന്ത്യയിൽ നിരോധിക്കണെമന്ന ഹർജി തള്ളി സുപ്രീം കോടതി. യാതൊരു കാര്യവുമില്ലാത്ത ഹർജി എന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി.

ബിബിയി ഇന്ത്യൻ വിരുദ്ധ നിലപാടു സ്വീകരിക്കുന്നു എന്നാവശ്യപ്പെട്ട്  ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററി രാജ്യം മുഴുവൻ ചർച്ചയാവുന്ന സാഹചര്യത്തിലാണ് ബിബിസിയെ ഇന്ത്യയിൽ നിരോധിക്കണെമെന്ന ആവശ്യവുമായി ഹർജി സമർപ്പിച്ചത്. ഇന്ത്യാ വിരുദ്ധ , കേന്ദ്ര സർക്കാർ വിരുദ്ധ വാർത്തകളും ബിബിസി ഇന്ത്യയിലെ ജേർണലിസ്റ്റുകളുടെ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com