ബിൽക്കിസ് ബാനു കേസ്: നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേസിലെ 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി
ബിൽക്കിസ് ബാനു കേസ്: നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
Updated on

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ നിലപാടുറപ്പിച്ച് സുപ്രീംകോടതി. കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ ജയചിൽ അധികൃതർക്കു മുന്നിൽ ഹാജരാകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേസിലെ 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി.

ഗുജറാത്ത് കലാപത്തിനിടെ ബിൽക്കസ് ബാനു ഉൾപ്പെടെ 8 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായുകയും 14 കുട്ടികളെ കൊലപ്പെടുത്തിയതിനുൾപ്പെടെ ജീപപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി ജനുവരി 8 നാണ് സുപ്രീംകോടതി റദ്ദാക്കിയത്.

മുഴുവൻ പ്രതികളും ജയിലിൽ തിരിച്ചെത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധ്യേശ്യം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് കേസിലെ പ്രതികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com