ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; ആധാർ പന്ത്രണ്ടാമത്തെ രേഖയായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് കമ്മിഷന് ഇത് സംബന്ധിച്ച് നിർദേശം നൽകി
Supreme Court says Aadhaar To Be 12th Document For Bihar SIR

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; ആധാർ പന്ത്രണ്ടാമത്തെ രേഖയായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

Supreme court - file image

Updated on

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ ഐഡിന്‍റിറ്റി തെളിയിക്കാനുള്ള പന്ത്രണ്ടാമത്തെ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കോടതി ഇലക്ഷൻ കമ്മിഷന് നിർദേശം നൽകി.

നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന 11 രേഖകളാണ് വോട്ടർ ഐഡിന്‍റിറ്റി തെളിയിക്കാനായി സമർപ്പിക്കാനാവുക. ഇതിൽ ആധാർ ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ആധാർ യഥാർഥമാണോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com