

സുപ്രീം കോടതി
file image
ന‍്യൂഡൽഹി: ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിഎൽഒമാർ ഭീഷണി നേരിടുന്നുവെന്ന ആരോപണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധ വേണമെന്നു പറഞ്ഞ കോടതി തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ നടപടികൾക്ക് സംസ്ഥാനങ്ങൾ സഹകരിക്കാതിരിക്കുക, ബിഎൽഒമാരുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുക എന്നിങ്ങനെയുള്ള കാര‍്യങ്ങൾ നേരിടുന്നുവെങ്കിൽ കോടതിയെ അറിയിക്കണമെന്നും ഇക്കാര‍്യത്തിൽ ആവശ‍്യമായ ഉത്തരവുകൾ നൽകാൻ കോടതി തയാറാണെന്നും രണ്ടംഗ ബെഞ്ച് വ‍്യക്തമാക്കി.