ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്നുമാസത്തെ സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു
Supreme Court sets timeframe for President on referred Bills

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്നുമാസത്തെ സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

Updated on

ന്യൂഡൽഹി: ഗവർണർക്ക് പിന്നാലെ രാഷ്ട്രപതിക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ മൂന്നു മാസത്തിനകം അതിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി നിർദേശം. ബില്ലുകൾ പിടിച്ചു വച്ചാലതിന് വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു. തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിലാണ് കോടതി രാഷ്ട്രപതിക്കും നിർദേശം നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി പിടിച്ചു വയ്ക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തേയും ഗവർണർമാർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഗവർണർ ബില്ലുകൾക്ക് അധികാരം നൽകുകയാണെങ്കിലതിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നതിനിടയിലാണ് സുപ്രിം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com