മനീഷ് സിസോദിയയെ അനന്തമായി ജയിലിലിടാൻ കഴിയില്ല: സുപ്രീം കോടതി

ഫെബ്രുവരി 26നാണ് ഡൽഹി മദ്യനയ കേസിൽ സിബിഐ മനീഷ് സിസോയെ അറസ്റ്റ് ചെയ്തത്
സുപ്രീം കോടതി
സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുൻ ഉപ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ അനന്തമായി ജയിലിൽ പാർപ്പിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. കേസിൽ എന്നാണ് വിചാരണ കോടതിയിൽ വാദം തുടങ്ങുകയെന്നും കോടതി ആരാഞ്ഞു.

ഒരിക്കൽ കുറ്റപത്രം സമർപ്പിച്ചാൽ വാദം ഉടൻ തന്നെ തുടങ്ങണം എന്നാണ്. എന്തുകൊണ്ടാണ് ഇതുവരെ വാദം തുടങ്ങാത്തത്. എന്നാണ് തുടങ്ങുന്നത് നാളെ അറിയിക്കണമെന്നും ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭാട്ടി എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.

മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവയാണ് അഡീഷണൽ സോളിറ്റർ ജനറലിനോട് കോടതി ചോദ്യങ്ങളുയർത്തിയത്. ഫെബ്രുവരി 26നാണ് ഡൽഹി മദ്യനയ കേസിൽ സിബിഐ മനീഷ് സിസോയെ അറസ്റ്റ് ചെയ്തത്. മാർച്ച് 9ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയും അറസ്റ്റ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.