മുകേഷ് അംബാനിക്കും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ നൽകണം; ഉത്തരവിട്ട് സുപ്രീം കോടതി

മുകേഷ് അംബാനിക്കും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ നൽകണം; ഉത്തരവിട്ട് സുപ്രീം കോടതി

ഇതിന്‍റെ ചെലവുകൾ വഹിക്കേണ്ടത് അംബാനി കുടുംബം തന്നെയാവും
Published on

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തുമടക്കം സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. ഇതിന്‍റെ ചെലവുകൾ വഹിക്കേണ്ടത് അംബാനി കുടുംബം തന്നെയാവും. കുടുംബം മഹാരാഷ്ട്രയിലാണെങ്കിൽ സുരക്ഷ ചുമതല സംസ്ഥാന സർക്കാരിനായിരിക്കും ബാക്കിയുള്ള സ്ഥലങ്ങളിൽ ആദ്യന്തര മന്ത്രാലയത്തിനുമാവും ചുമതല.

രാജ്യത്തിന്‍റെ സാമ്പത്തികരംഗം അസ്ഥിരമാക്കാൻ ലക്ഷ്യമിട്ട് മുകേഷ് അംബാനിക്കെതിരെ വിവിധ കോണികളിൽ നിന്നും ഭീഷണി ഉയരുന്നുണ്ടെന്ന് കോടതിയിൽ വാദം ഉയർന്നിരുന്നു. തുടർന്നാണ് കോടതിയുടെ നടപടി.

logo
Metro Vaartha
www.metrovaartha.com