
ജസ്റ്റിസ് യശ്വന്ത് ഷേണായി
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി പരിഗണിക്കാനായി പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി. വസതിയിൽ നിന്നും നോട്ട് കൂമ്പാരം കണ്ടെത്തിയതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ സംഘം തന്‍റെ ഭാഗം കേൾക്കാൻ തയാറായില്ലെന്നാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ പരാതിയ
ജഡ്ജിമാരുടെ സമിതി മുൻവിധിയോടെയാണ് പെരമാറിയത്. റിപ്പോർട്ട് ഏകപക്ഷീയമാണ്. റിപ്പോർട്ട് കിട്ടിയതിനു പിന്നാലെ ഇംപീച്ച്മെന്‍റിനായി മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്കയച്ച നടപടി ശരിയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി നിരീക്ഷിച്ചു.
കേസ് അടിയന്തരമായി കേൾക്കണമെന്ന് ജസ്റ്റിസ് വർമയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ താൻ ഈ ഹർജി പരിഗണിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യാൻ ശിപാർശ ചെയ്ത മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുമായി താൻ ചർച്ചയിൽ പങ്കാളിയായിരുന്നെന്നും അതിനാൽ ഈ ഹർജി താൻ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.