സുപ്രീംകോടതിയുടെ അന്ത്യശാസനം; മന്ത്രി സ്ഥാനം രാജി വയ്ക്കാൻ സെന്തിൽ ബാലാജി

മന്ത്രി സ്ഥാനം നഷ്ടമായാലും ബാലാജിക്ക് പാർട്ടിയിൽ നിർണായക പദവി നൽകാനാണ് നീക്കം
Supreme Court ultimatum Tamil Nadu Minister Senthil Balaji resign soon
സെന്തിൽ ബാലാജി

File

Updated on

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചേക്കും. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിനു പിന്നാലെ ഡിഎംകെയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. മന്ത്രി സ്ഥാനം നഷ്ടമായാലും ബാലാജിക്ക് പാർട്ടിയിൽ നിർണായക പദവി നൽകാനാണ് നീക്കം.

മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഇതോടെയാണ് സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം കൈവിട്ട് പോവുന്നത്. മന്ത്രിസ്ഥാനം വേണോ സ്വാതന്ത്ര്യം വേണോ എന്ന് തിങ്കളാഴ്ച അറിയിക്കണമെന്നാണ് സുപ്രീംകോടതി നിർ‌ദേശിച്ചിരിക്കുന്നത്.

മന്ത്രിയല്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും കാട്ടി ജാമ്യം നേടിയതിനു പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com