supreme court verdict on private property takeover
Supreme Courtfile

എല്ലാ സ്വകാര്യ സ്ഥലവും സർ‌ക്കാരുനു ഏറ്റെടുക്കാനാവില്ല: നിർണായക വിധിയുമായി സുപ്രീം കോടതി

സ്വകാര്യസ്ഥലം ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാനാകും എന്ന മുന്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
Published on

ന്യൂഡല്‍ഹി: ഏത് സ്വകാര്യ സ്ഥലവും പൊതുനന്മ ചൂണ്ടിക്കാട്ടി സർ‌ക്കാരുനു ഏറ്റെടുക്കാനാവില്ലെന്ന് നിർണായക വിധിയുമായി സുപ്രീം കോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന മുന്‍ ഉത്തരവ് ഇതോടെ സുപ്രീംകോടതി റദ്ദാക്കി.

1978-ലെ ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ വിധിയാണ് കോടതി റദ്ദാക്കിയത്. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി. എന്നാൽ സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് നിര്‍ണായക ഉത്തരവ്. ഒമ്പതംഗ ബെഞ്ചില്‍ 2 പേര്‍ വിധിയോട് വിയോജിച്ചിട്ടുണ്ട്. 1992ല്‍ മുംബൈ ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഓണേഴ്സ് അസോസിയേഷന്‍ (പിഒഎ) സമര്‍പ്പിച്ച ലീഡ് പെറ്റീഷന്‍ ഉള്‍പ്പെടെ 16 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

logo
Metro Vaartha
www.metrovaartha.com