"നിയമങ്ങൾ പാലിക്കാൻ‌ പറ്റില്ലെങ്കിൽ ഇന്ത്യ വിട്ട് പോവുക''; വാട്സാപ്പിനോട് സുപ്രീം കോടതി

സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി വിമർശനം
supreme court warns meta and whatsapp

"നിയമങ്ങൾ പാലിക്കാൻ‌ പറ്റില്ലെങ്കിൽ ഇന്ത്യ വിട്ട് പോവുക''; വാട്സാപ്പിനോട് സുപ്രീം കോടതി

representative image

Updated on

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിലെ നിയമങ്ങൾ പാലിക്കാനായില്ലെങ്കിൽ രാജ്യം വിട്ട് പൊക്കോളൂ എന്ന് സോഷ്യൽ മീഡിയ ഭീമന്മാരായ വാട്സാപ്പിനോട് മാതൃ കമ്പനിയായ മെറ്റയോടും സുപ്രീം കോടതി.

ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്ന നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി പറ്റില്ലെങ്കിൽ രാജ്യം വിട്ട് പോവണമെന്നും നിർദേശിക്കുകയായിരുന്നു. 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴവിധിച്ചിരുന്നു.

വാട്സാപ്പ് ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റകൾ, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റ്ഫോമുകളുമായി പങ്കുവെക്കുമെന്ന വ്യവസ്ഥയുടെ പേരിലായിരുന്നു പിഴ ചുമത്തിയത്. ഇതിനെ ചോദ്യം ചെയ്ത മെറ്റയും വാട്സാപ്പും നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

logo
Metro Vaartha
www.metrovaartha.com