
''വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയാൽ ഇടപെടും''; ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ സുപ്രീംകോടതി
file image
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക സൂക്ഷ്മ പരിശോധനയിൽ മുന്നറിയിപ്പുമായി സുപ്രീംകോടതി. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയാണെങ്കിൽ ഇടപെടുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
എന്നാൽ, 65 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കുന്ന ആശങ്ക ഹർജിക്കാർ അറിയിച്ചതോടെയാണ് കോടതി ഇടപെടൽ. കരട് രേഖയിൽ പോരായ്മയുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്ന് സുപ്രീംകോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു.
മരിച്ചെന്ന പേരിൽ ജീവിച്ചിരിക്കുന്ന ആരെയെങ്കിലും ഒഴിവാക്കിയോ എന്നും ബോധ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.