സ്വവർഗ വിവാഹം; നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും

ഒരു സ്ത്രീയും ഒരു പുരുഷനും വിവാഹിതരാവുക‍യും അവർക്കുണ്ടാവുന്ന കുട്ടിക്ക് സ്ത്രീ അമ്മയും പുരുഷൻ അച്ഛനുമാവുന്നു,ഇതാണ് ഇന്ത്യൻ സംസ്ക്കാരം
സ്വവർഗ വിവാഹം; നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കാൻ തീരുമാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാവും കേസ് പരിഗണിക്കുക. ഏപ്രിൽ 18 മുതൽ ഹർജിയിൽ വാദം കേൾക്കും. വാദം തത്സമയം ജനങ്ങളിലേക്കെത്തിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

സ്വവർഗ വിവാഹം (same sex marriage) നിയമ വിധേയമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ സ്വവർഗ വിവാഹം (same sex marriage) നിയമവിധേയമാക്കുന്നതിനെ കേന്ദ്രം എതിർത്തു. ഇന്ത്യൻ സംസ്ക്കാരത്തിനു യോജിക്കുന്നതല്ല സ്വവർഗ വിവാഹമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഒരു സ്ത്രീയും ഒരു പുരുഷനും വിവാഹിതരാവുക‍യും അവർക്കുണ്ടാവുന്ന കുട്ടിക്ക് സ്ത്രീ അമ്മയും പുരുഷൻ അച്ഛനുമാവുന്നു. ഇതാണ് ഇന്ത്യൻ സംസ്ക്കാരം. എന്നാൽ സ്വവർഗ്ഗ വിവാഹത്തിൽ ഇത് സാധ്യമാവില്ല, അതുകൊണ്ടുതന്നെ ഇതിനോട് യോജിക്കാനാവില്ലെന്നും കേന്ദ്രം ഇന്നലെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു

മാത്രമല്ല, സെക്ഷൻ 377 റദ്ദാക്കിയതുകൊണ്ടു മാത്രം സ്വവർഗ വിവാഹം നിയമപരമാവില്ലെന്നും കേന്ദ്രം പറഞ്ഞു. സ്വവർഗരതി കുറ്റകരമാണെന്ന് പറയുന്ന സെക്ഷനാണ് 377. ഇത് നേരെത്തെ റദ്ദാക്കിയിരുന്നു. ‌1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം (same sex marriage) രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. സാധാരണയായി വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ലഭിക്കുന്ന ഭരണഘടനാ പരമായ പരിരക്ഷയുടെ പരിതിയിൽ പോലും സ്വവർഗ വിവാഹം വരില്ല. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ വിവാഹം (same sex marriage) മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.

പത്തു വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ വിവാഹം നിയമ വിധേയമാക്കണമെന്ന് ഹർജി നൽകിയത്. മത വിവാഹ നിയമങ്ങളല്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ ഹർജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com