
നിയമവിരുദ്ധമെന്ന് കണ്ടാൽ മുഴുവൻ പ്രക്രിയയും റദ്ദാക്കും; എസ്ഐആറിൽ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
file image
ന്യൂഡൽഹി: ബിഹാറിൽ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. നടപടികളിൽ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ മുഴുവൻ പ്രക്രിയയും റദ്ദാക്കുമെന്നാണ് തിങ്കളാഴ്ച കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പ് നൽകിയത്.
ബിഹാർ എസ്‌ഐആറിനെക്കുറിച്ച് ഭാഗികമായി അഭിപ്രായം പറയാൻ കഴിയില്ല, ബീഹാറിൽ മാത്രമല്ല, ഇന്ത്യയിലുടനീളം നടത്തുന്ന എസ്‌ഐആർ പ്രവർത്തനങ്ങൾക്ക് അന്തിമ വിധി ബാധകമാകുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ബീഹാറിലെ എസ്‌ഐആർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്തിമ വാദം ഒക്ടോബർ 7 ന് കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.