പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്നാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി

ഏപ്രിൽ 9 ന് കേസ് വീണ്ടും പരിഗണിക്കും
suprime court
suprime court
Updated on

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ‌ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ച് സുപ്രീംകോടതി. മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശം.അതേസമയം, ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി തയാറായില്ല.

ഏപ്രിൽ 9 ന് കേസ് വീണ്ടും പരിഗണിക്കും. പൗരത്വ ഭേദഗതിഗതിയുമായി ബന്ധപ്പെട്ട് 237 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. ഇന്ത്യൻ യൂണിയൻ, മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയവരാണ് ഹർജി സമർപ്പിച്ചിരുന്നത്. സുപ്രീം കോടതിയുടെ ഈ നടപടിയിൽ ആശ്വാസമുണ്ടെന്ന് പ്രതികരിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

മറുപടി നൽകാൻ കേന്ദ്രം 4 ആഴ്ചത്തെ സമയം ആവശ്യപ്പെട്ടെങ്കിലും മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. മാത്രമല്ല പൗരത്വ ഭേദഗതി നിയമം ഒരാളുടേയും പൗരത്വം എടുത്ത് കളയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു. അതേസമയം, ഹർജിയിൽ സുപ്രീംകോടതിയുടെ നടപടി വലിയ ആശ്വാസമാണെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com