അധികാരം കൈക്കലാക്കാനുള്ള ബിജെപി തന്ത്രമാണ് മുഖ്യമന്ത്രിസ്ഥാന വാഗ്ദാനം; സുപ്രിയ സുലെ

'അജിത്തിനെ മുഖ്യമന്ത്രിയാക്കിയാൽ ആദ്യം ഹാരമണിയിക്കുക ഞാൻ'
അധികാരം കൈക്കലാക്കാനുള്ള ബിജെപി തന്ത്രമാണ് മുഖ്യമന്ത്രിസ്ഥാന വാഗ്ദാനം; സുപ്രിയ സുലെ
Updated on

മുംബൈ: അധികാരം പിടിച്ചെടുക്കാനായി ബിജെപി പറത്തിവിടുന്ന ബലൂണുകളാണ് മുഖ്യമന്ത്രിസ്ഥാന വാഗ്ദാനമെന്ന് പരിഹസിച്ച് സുപ്രിയ സുലെ എംപി. മറ്റു പാർട്ടികളിൽ ആഭ്യന്തര കലഹം ഉണ്ടാക്കി അവയെ തകർത്ത് അധികാരം പിടിക്കുകയെന്നത് ബിജെപിയുടെ സ്ഥിരം ഏർപ്പാടാണ്. അവർ അത് ശിവസേനയിലും എൻസിപിയിലും പരീക്ഷിച്ചു.

പവാർ കുടുംബത്തിലും അവർ അത്തരം പരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ ഞങ്ങൾ അതിൽ വീഴാൻ പോകുന്നില്ലെന്നും ബിജെപിയാണ് ഞങ്ങളുടെ പ്രധാന ശത്രുവെന്നും സുപ്രിയ പറഞ്ഞു. അജിത് പവാറിനെ മുഖ്യമന്ത്രി ആക്കുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെ സംഭവിച്ചാൽ അജിത്ത് പവാറിനെ ആദ്യം ഹാരം അണിയിക്കുന്നത് താനായിരിക്കുമെന്ന് അവർ പരിഹസിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com