സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയത്തിലെത്തി, സഹമന്ത്രിയായി ചുമതലയേറ്റു | video

സ്ഥാനം ഏറ്റെടുത്ത ശേഷം യുകെജിയിൽ ക‍യറിയ അനുഭവമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ വകുപ്പ് വിഭജനം പൂർത്തിയായതിനു പിന്നാലെ തൃശൂർ എംപി സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു.

സ്ഥാനം ഏറ്റെടുത്ത ശേഷം യുകെജിയിൽ ക‍യറിയ അനുഭവമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ശരിക്കും താൻ യുകെജി വിദ്യാർഥിയാണെന്നും തീർത്തും പുതിയ സംരംഭമാണ് താൻ ഏറ്റെടുത്തത്. തികച്ചും സീറോയിൽ നിന്നാണ് തുടങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കേരള ടൂറിസം രംഗം ഭാരതത്തിന്‍റെ തിലകക്കുറിയാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയാവും പ്രവർത്തിക്കുക. പ്രധാനമന്ത്രിയുടേയും വകുപ്പ് മന്ത്രിയുടേയും നിർദേശങ്ങൾ അനുസരിക്കും. തൃശൂരിലൂടെ കേരളത്തിന്‍റെ വികസനം യാഥാർഥ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ട്രാൻസ്പോർട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്ക് സുരേഷ് ഗോപി വൈകാതെ യാത്ര തിരിക്കും. അവിടെയെത്തി ടൂറിസം വകുപ്പിന്‍റെ ചുമതലകളേറ്റെടുക്കും.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com