കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ... നാമജപങ്ങളോടെ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്
suresh gopi takes oath as lok sabha mp in malayalam
സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യുന്നു

ന്യൂഡൽഹി: പാർലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി പീഠത്തിലേക്ക് കയറും മുൻപ് നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൃഷ്ണാ, ഗുരുവായൂരപ്പാ ഭഗവാനേ എന്ന് ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പീഠത്തിനരികിലേക്ക് എത്തിയത്. തുടർന്ന് മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യുകായയിരുന്നു.

ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്.

കേരളത്തിൽ നിന്നും വിജയിച്ച് ലോക്സഭയിലേക്കെത്തിയ ഏക ബിജെപി എംപിയാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യമേ നടന്നത്.

Trending

No stories found.

Latest News

No stories found.