കത്തുന്ന വിമാനത്തിനരികിൽ നിന്ന് മൊബൈൽ ഫോണുമായി പുറത്തേക്ക്; വിശ്വാഷ് കുമാറിന്‍റെ വിഡിയോ വൈറൽ

വിമാനത്തിൽ 11 എ സീറ്റിലായിരുന്നു വിശ്വാഷ് കുമാർ ഇരുന്നിരുന്നത്.

അഹമ്മദാബാദ്: ഗുജറാത്ത് വിമാന ദുരന്തത്തിൽ നിന്ന് ഒരേയൊരു യാത്രക്കാരനെ രക്ഷപ്പെട്ടിട്ടുള്ളൂ. വിശ്വാഷ് കുമാർ രമേഷ് എന്ന യാത്രക്കാരന്‍റെ അദ്ഭുതകരമായ രക്ഷപ്പെടലിന്‍റെ കാരണങ്ങൾ എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കത്തുന്ന വിമാനത്തിനരികിലൂടെ വിശ്വാഷ് കുമാർ റോഡിലേക്ക് നടക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബ്രിട്ടീഷ് പൗരനായ വിശ്വാഷ് കുമാർ ഒരു കൈയിൽ മൊബൈലുമായാണ് പുറത്തേക്ക് വരുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുന്നുമുണ്ട്. വിമാനത്തിൽ 11 എ സീറ്റിലായിരുന്നു വിശ്വാഷ് കുമാർ ഇരുന്നിരുന്നത്. ഈ സീറ്റാണ് രക്ഷയായി മാറിയതെന്ന മട്ടിലുള്ള ചർച്ചകളും കൊഴുക്കുന്നുണ്ട്. എയർ ഇന്ത്യ വിമാനം വീണു തകരാൻ ഉണ്ടായ കാരണമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. യാത്രികരുൾപ്പെടെ 270 പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com