പശ്ചിമ ബംഗാളിൽ ഹജ് ഹൗസ് നിർമിക്കാമെങ്കിൽ എന്തുകൊണ്ട് ഗുരു നാനാക്ക് ഭവൻ സ്ഥാപിച്ചുകൂടാ‍? ചോദ‍്യവുമാ‍യി സുവേന്ദു അധികാരി

സിഖ് സമൂഹത്തിനായി കമ്മ‍്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് ബിജെപി സർക്കാർ പിന്തുണ നൽകുമെന്നും സുവേന്ദു അധികാരി പറഞ്ഞു
suvendu adhikari asks Why can't there be Guru Nanak Bhavan if Bengal can have Haj House

സുവേന്ദു അധികാരി

Updated on: 

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഹജ് ഹൗസ് നിർമിക്കാമെങ്കിൽ എന്തുകൊണ്ട് ഗുരു നാനാക്ക് ഭവൻ സ്ഥാപിച്ചുകൂടായെന്ന് മുഖ‍്യമന്ത്രി സുവേന്ദു അധികാരി.

സിഖ് സമൂഹത്തിനായി കമ്മ‍്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് ബിജെപി സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ഡാൻകുനി ഗുരുദ്വാരയിൽ ഗുരു നാനാക് ദേവിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ‍്യമന്ത്രി.

ഞാന്‍ മുഖ‍്യമന്ത്രി അല്ലാതിരുന്ന സമയത്ത് ഇതിനായി വാക്കു നൽകുകയും വ‍്യക്തിപരമായി സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇനി ഔദ‍്യോഗികമായി സഹായിക്കും. സുവേന്ദു അധികാരി പറഞ്ഞു. കമ്മ‍്യൂണിറ്റി ഹാൾ നിർമിക്കാനായി നിർദേശ രേഖ തയാറാക്കാൻ ഗുരുദ്വാര കമ്മിറ്റിയോട് ആവശ‍്യപ്പെട്ടിട്ടുണ്ടെന്ന് സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.