ചെന്നൈ: മോഷം ലഭിക്കാനായി 50കാരിയെ കഴുത്തറത്ത് കൊല്ലപ്പെടുത്തിയ സംഭവത്തിൽ സ്വാമി അറസ്റ്റിൽ. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു (50)വാണ് മരിച്ചത്. ഇവരുടെ അയല്‍വാസിയായ സ്വാമി ദക്ഷനാണ് (68) അറസ്റ്റിലായത്. തിരുവണ്ണാമല ക്ഷേത്രദര്‍ശനം നടത്തിയ ശേഷം ഇവിടെ വെച്ചുതന്നെ തന്‍റെ ശിഷ്യകൂടിയായ അലമേലുവിനെ ദക്ഷന്‍ കൊലപ്പെടുത്തുകയായിരുവെന്നാണ് പൊലീസ് പറയുന്നത് . മോക്ഷം ലഭിക്കാന്‍ പുണ്യസ്ഥലമായ തിരുവണ്ണാമലയില്‍ തന്നെ കൊലപ്പെടുത്തണമെന്ന് അലമേലു ആവശ്യപ്പെട്ടെന്നാണ് ദക്ഷന്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് മരണപ്പെടുകയും മക്കളുടെ വിവാഹം കഴിഞ്ഞതോടെ വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന അലമേലു ദക്ഷനുമായി അടുക്കുകയായിരുന്നു. പിന്നീട് ഇയാള്‍ക്കൊപ്പം ചേര്‍ന്ന് പൂജകളും പ്രാര്‍ഥനകളും നടത്തിവന്നു. കഴിഞ്ഞദിവസമാണ് ഇരുവരും തിരുവണ്ണാമലയില്‍ തീര്‍ഥാടനത്തിനായി എത്തിയത്. കൊലനടത്തിയശേഷം മൃതദേഹം തടാകക്കരയില്‍ ഉപേക്ഷിച്ച് ദക്ഷന്‍ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പൊഴാണ് അലമേലുവിന് ഒപ്പം ദക്ഷനുണ്ടായിരുന്നത് വ്യക്തമായത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൊല നടത്തിയകാര്യം സമ്മതിച്ചു. ദക്ഷനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.