എന്തുകൊണ്ട് ബ്രിജ്ഭൂഷനോട് ക്ഷോഭിക്കുന്നില്ല; സ്മൃതിയോട് സ്വാതി മാലിവാൾ

''ഫ്ലയിങ് കിസ് നിങ്ങളുടെ ഉള്ളിൽ വലിയ രോഷമാണ് ഉണ്ടാക്കിയത്''
ഡൽഹി വനിതാ അധ്യക്ഷൻ സ്വാതി മാലിവാൾ
ഡൽഹി വനിതാ അധ്യക്ഷൻ സ്വാതി മാലിവാൾ

ന്യൂഡൽഹി: ഫ്ലയിങ് കിസ് വിവാദത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ ഡൽഹി വനിതാ അധ്യക്ഷൻ സ്വാതി മാലിവാൾ. എക്സ് പ്ലാറ്റ്‌ഫോമിലാണ് സ്വാതിയുടെ പ്രതികരണം.

ഫ്ലയിങ് കിസ് നിങ്ങളുടെ ഉള്ളിൽ വലിയ രോഷമാണ് ഉണ്ടാക്കിയത്. ബ്രിജ്ഭൂഷൻ എന്നൊരാൾ നിങ്ങളുടെ രണ്ട് നിര പുറകിൽ ഇരിപ്പുണ്ടായിരുന്നു. ഗുസ്തി താരങ്ങളെ മുറിയിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത വ്യക്തി. എന്തുകൊണ്ട് അയാളോട് നിങ്ങൾ ക്ഷോഭിക്കാത്തത്- സ്വാതി മാലിവാൾ ചോദിച്ചു.

പാർലമെന്‍റിൽ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗം കഴിഞ്ഞ് ലോക്സഭയിൽ നിന്നു പോകുന്നതിനിടെ രാഹുൽ ഗാന്ധി വനിതാ അംഗങ്ങൽക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. വിഷയത്തിൽ വനിതാ ബിജെപി എംപിമാർ രാഹുലിനെതിരെ സ്പീക്കർക്ക് പരാതി നൽകി.

Trending

No stories found.

Latest News

No stories found.