സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന; ആം ആദ്മി പാർട്ടിക്കെതിരേ സ്വാതി മലിവാൾ

തന്നെ ഒരു മുതിർന്ന നേതാവ് വിളിച്ചിരുന്നു. സ്വാതിക്കെതിരേ മോശം കാര്യങ്ങൾ പറയാൻ എല്ലാവർക്കു മേലും സമ്മർദ്ദമുണ്ടെന്നും അദ്ദേഹം പറഞ്ഞു
swati maliwal leaking personal photos bibhav kumar arvind kejriwal
Swati Maliwal
Updated on

ന്യൂഡൽഹി: സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ആംആദ്മി പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് രാജ്യസഭാ എംപി സ്വാതി മലിവാൾ. തനിക്കെതിരേ മോശം പ്രചാരണം നടത്താൻ വിവിധ നേതാക്കൾക്കുമേൽ സമ്മർദമുണ്ടെന്നും എക്സ് പ്ലാറ്റ്ഫോമിൽ സ്വാതി കുറിച്ചു.

തന്നെ ഒരു മുതിർന്ന നേതാവ് വിളിച്ചിരുന്നു. സ്വാതിക്കെതിരേ മോശം കാര്യങ്ങൾ പറയാൻ എല്ലാവർക്കു മേലും സമ്മർദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് തകർക്കണമെന്നാണ് അവരുടെ ഉദ്ദേശം. തന്നെ പിന്തുണയ്ക്കുന്ന എല്ലാവരെയും പാർട്ടിയിൽ നിന്നും പുറത്താക്കും. ചിലര്‍ക്ക് വാര്‍ത്താസമ്മേളനം വിളിക്കാനുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത്. മറ്റുചിലര്‍ ട്വീറ്റ് ചെയ്യുന്നു. അമെരിക്കയിലുള്ള പ്രവര്‍ത്തകരെ ബന്ധപ്പെട്ട് തനിക്കെതിരെ എന്തെങ്കിലും പുറത്തുകൊണ്ടുവരാനാണ് മറ്റുള്ളവര്‍ക്ക് നല്‍കിയ ചുമതല.

''ആരോപിതനോട് അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് എനിക്കെതിരെ ഒളിക്യാമറ ഓപ്പറേഷനുള്ള ശ്രമം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് ആയിരം പേരുടെ സൈന്യമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം. അവരെ ഞാൻ തനിച്ച് നേരിടും. കാരണം സത്യം എനിക്കൊപ്പമാണ്. അവരോട് എനിക്ക് വിദ്വേഷമില്ല. കുറ്റാരോപിതന്‍ സ്വാധീനമുള്ള ആളാണ്. ഏറ്റവും വലിയ നേതാവിന് പോലും അയാളെ ഭയമാണ്. ആര്‍ക്കും അയാള്‍ക്കെതിരെ നിലപാടെടുക്കാന്‍ ധൈര്യമില്ല. ആരില്‍നിന്നും താനൊന്നും പ്രതീക്ഷിക്കുന്നുമില്ല'' -സ്വാതി കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com