
ന്യൂഡൽഹി: കൂട്ടിക്കാലത്ത് പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി ഡൽഹി വനിത കമ്മീഷൻ മേധാവി സ്വാതി മലിവാൾ (swati maliwal). വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തപ്പോഴായിരുന്നു സ്വാതി മലിവാളിന്‍റെ (swati maliwal) വെളിപ്പെടുത്തൽ. ഈ പരിപാടി തന്നെ വികാരഭരിതയാക്കിയെന്നും അവാർഡ് ജേതാക്കളുടെ പോരാട്ടകഥകൾ തന്‍റെ സ്വന്തം പോരാട്ടത്തെ ഓർമ്മിപ്പിക്കുന്നെന്നും സ്വാതി മലിവാൾ (swati maliwal) പറഞ്ഞു.
' ചെറുപ്പകാലത്ത് അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്, നാലാം ക്ലാസുവരെ അച്ഛനൊപ്പമാണ് താമസിച്ചിരുന്നത്. അദ്ദേഹം എന്നെ ഒരുപാട് മർദ്ദിച്ചിട്ടുണ്ട്. അദ്ദേഹം വീട്ടിൽ വരുമ്പോൾ ഒരുപാട് പേടിച്ചിരിന്നു. പലപ്പോഴും ഭയന്ന് കട്ടിലിന്‍റെ അടിയിൽ ഒളിച്ചിട്ടുണ്ട്. തലമുടിയിൽ പിടിച്ച് ചുവരിൽ ഇടിച്ചിരുന്നു, പല തവണ തലയിൽ നിന്നും ചോര വന്നിട്ടുണ്ട്. ഒരു വ്യക്തിക്ക് ഇത്തരമൊരു അനുഭവമുണ്ടെങ്കിൽ മാത്രമേ അവർക്ക് മറ്റുള്ളവരുടെ വേദന മനസിലാവൂ, അത് മുഴുവൻ സിസ്റ്റത്തെയും ഇളക്കി മറിക്കാൻ കഴിയുന്ന ഒരു അഗ്നിയെ ഉയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. - എന്നായിരുന്നു മലിവാന്‍റെ (swati maliwal) വാക്കുകൾ.
കുട്ടിക്കാലത്ത് പിതാവിൽ നിന്നും ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നെന്ന നടിയും വനിത കമ്മീഷൻ അംഗവുമായ ഖുഷ്ബു സുന്ദർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വനിത കമ്മീഷൻ മേധാവിയും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്