തമിഴ് സിനിമാ താരം മനോബാല അന്തരിച്ചു

ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
തമിഴ് സിനിമാ താരം മനോബാല അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ നടനും സംവിധായകനും നിർമാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

240 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകൾ എന്നിവ സംവിധാനം ചെയ്തു. നാൽപ്പതിലേറെ സിനിമകൾ നിർമിച്ചിട്ടുമുണ്ട്. ഭാരതി രാജയുടെ സഹായിയായി 1982 ലാണ് മനോബാല സിനിമയിലെത്തിയത്. പിതാമഹൻ, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com