ലഹരിക്കേസ്; തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ

അലി ഖാൻ തുഗ്ലഖിനെ ചെന്നൈ തിരംമംഗലം പൊലീസാണ് അറസ്റ്റ് ചെയ്ത
Drug case; Tamil actor Mansoor Ali Khan's son arrested
ലഹരിക്കേസ്; തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ
Updated on

ചെന്നൈ: തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ. അലി ഖാൻ തുഗ്ലഖിനെ ചെന്നൈ തിരംമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ ലഹരിക്കേസുമായി ബന്ധപ്പെട്ട് 10 കോളെജ് വിദ‍്യാർഥികൾ പിടിയിലായിരുന്നു. ഇവരിൽ നിന്നുമാണ് തുഗ്ലഖിന് ലഹരിക്കേസിൽ പങ്കുള്ള വിവരം പൊലീസിന് ലഭിച്ചത്.

ചൊവാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലഖിനെ 12 മണികൂർ ചോദ‍്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെൽ ഫോൺ ആപ്പ് വഴി മയക്കുമരുന്ന് വിറ്റതിനെ തുടർന്ന് കഴിഞ്ഞ മാസം ചെന്നൈയിലെ മുകപ്പൂർ പ്രദേശത്ത് നിന്നും കോളെജ് വിദ‍്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് ദിവസം മുമ്പ് ഈ കേസിൽ 10 വിദ‍്യാർഥികളെ കൂടി അറസ്റ്റ് ചെയ്തു. ചെന്നൈ ജെജെ നഗർ പൊലീസ് വിദ‍്യാർഥികളെ വിശദമായി ചോദ‍്യം ചെയ്യുകയും അന്വേഷണത്തിൽ ആന്ധ്ര പ്രദേശിൽ നിന്നും കഞ്ചാവ്, മെത്താംഫെറ്റാമിൻ, മയക്കുമരുന്ന് എന്നിവ വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര‍്യ കോളെജിലെ വിദ‍്യാർഥികൾക്ക് വിൽപ്പന നടത്തിയതായി കണ്ടെത്തി.

വിദ‍്യാർഥികളുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും തുടർന്ന് മയക്കുമരുന്നുകൾ വാങ്ങിയത് ആരാണെന്ന് കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൻസൂർ അലി ഖാന്‍റെ മകൻ അലിഖാൻ തുഗ്ലഖിന്‍റെ മൊബൈൽ നമ്പറും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദീർഘ നേരത്തേ ചോദ‍്യം ചെയ്യലിന് ശേഷം അലിഖാൻ തുഗ്ലഖ് ഉൾപ്പടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com