വിജയകാന്ത് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ട്

ശ്വാസകോശ ബുദ്ധിമുട്ടുകൾക്കാണ് വിജയകാന്ത് ചികിത്സ തേടിയത്
വിജയകാന്ത് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ട്
Updated on

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്‍റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ട്. ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം, ചികിത്സയുടെ ഭാഗമായി പതിനാലു ദിവസം കൂടി ഡോക്‌ടർമാരുടെ നീരിക്ഷണത്തിൽ തുടരണമെന്നാണ് റിപ്പോർട്ട്.

ശ്വാസകോശ ബുദ്ധിമുട്ടുകൾക്കാണ് വിജയകാന്ത് ചികിത്സ തേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇതിൽ സ്ഥിരതയില്ലാത്തത് ആശങ്കയുണ്ടാക്കുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ഇത്തവണ കടുത്ത ചുമയും ജലദോഷവും കാരണമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com