നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി; വാക്കൗട്ട് നടത്തി ബിജെപി

ഡിഎംകെ, എഐഎഡിഎംകെ, പിഎംകെ, ഇടതുപക്ഷ പാർട്ടികൾ എന്നിവയിലെ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചതിനെ തുടർന്ന് പ്രമേയം സഭ പാസാക്കി
The Tamil Nadu Assembly passed a resolution demanding the scrapping of NEET.

നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി

Updated on

ചെന്നൈ: നീറ്റ് റദ്ദാക്കണമെന്നും പ്ലസ് ടു പരീക്ഷയിലെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. ചൊവ്വാഴ്ച ആരോഗ്യമന്ത്രി കെ.ജി. അരുണ്‍രാജാണ് പ്രമേയം അവതരിപ്പിച്ചത്.

മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നീറ്റ് സാമൂഹികനീതിക്കും സമത്വത്തിനും എതിരാണെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സംസ്ഥാന സർക്കാർ തുടർച്ചയായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. തമിഴ് മാധ്യമത്തിൽ പഠിച്ച വിദ്യാർഥികളുടെയും ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരുടെയും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെയും മെഡിക്കൽ വിദ്യാഭ്യാസ അവസരങ്ങളെ നീറ്റ് ഗുരുതരമായി ബാധിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപിച്ചു.

ഡിഎംകെ, എഐഎഡിഎംകെ, പിഎംകെ, ഇടതുപക്ഷ പാർട്ടികൾ എന്നിവയിലെ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. തുടർന്ന് പ്രമേയം സഭ പാസാക്കി. എന്നാൽ ബിജെപി എംഎൽഎ ഭോജരാജൻ പ്രമേയത്തെ എതിർത്ത് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

logo
Metro Vaartha
www.metrovaartha.com