
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ഗവർണർ പോര് രൂക്ഷമാവുന്നു. ഗവർണർ ആർ.എൻ. രവി തിരിച്ചയച്ച 10 ബില്ലുകളും നിയമസഭ വീണ്ടും പാസാക്കി. ഗവർണർ ബി്ലലുകൾ തിരിച്ചയച്ചതിനു പിന്നാലെ ഇതിനായി നിയമസഭ പ്രത്യേക സമ്മേളനം ചേരുകയായിരുന്നു. ബില്ലുകൾ വീണ്ടും പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി.
2020 ലും 2023 ലും പാസാക്കിയ ബില്ലുകളുമാണ് ഗവർണർ കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. പ്രത്യേക കാരണങ്ങളോന്നും വ്യക്തമാക്കാതെയായിരുന്നു ഗവർണറുടെ നടപടി. പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഗവർണർക്കെതിരേ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. സർക്കാരിന്‍റെ മുന്നോട്ടുള്ള പോക്കിന് ഗവർണർ തടസം നിൽക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷ സംസ്ഥാനങ്ങളെ ഗവർണർ വഴി ഉന്നമിടുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.