
എം.കെ. സ്റ്റാലിൻ
ചെന്നൈ: സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾക്ക് ദിവസവും മൂന്നു നേരം സൗജന്യ ഭക്ഷണം നൽകാനുള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാരിന്‍റെ അനുമതി. ഇത് സംബന്ധിച്ച് വ്യാഴാഴ്ച സ്റ്റാലിൻ സർക്കാർ ഉത്തരവ് പുറത്തിറക്കി.തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രധാന ഉത്തരവ്.
ആദ്യഘട്ടത്തിൽ ചെന്നൈ കോർപ്പറേഷൻ പരിധിയിലാവും പദ്ധതി നടപ്പാക്കുക. ശേഷം ഘട്ടംഘട്ടമായി മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. അതിരാവിലെ ജോലി തുടങ്ങേണ്ടിവരുന്ന തൊഴിലാളികൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാചകം ചെയ്യാനും ജോലിസ്ഥലത്തേക്ക് കൊണ്ടുവരാനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം.