
എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവ് നടത്തത്തിനിടെ തലകറക്കമുണ്ടായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗ നിർണയ പരിശോധനങ്ങൾ നടത്തി വരുന്നതായി പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. രണ്ടു ദിവസം വിശ്രമിക്കാൻ സ്റ്റാലിനോട് ഡോക്‌ടർമാർ നിർദേശിച്ചു. ഇതോടെ സ്റ്റാലിന്‍റെ പരിപാടികളെല്ലാം മാറ്റിവച്ചു.