തമിഴ്‌നാട്ടില്‍ ഡീസലുമായി പോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ല | Video

ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
tamil nadu diesel goods train fire

തമിഴ്‌നാട്ടില്‍ ഡീസലുമായി പോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ല | Video

Updated on

ചെന്നൈ: തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന്ന് തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായി ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെയായിരുന്നു സംഭവം. ഡീസല്‍ (എച്‌എസ്‌ഡി) ശേഖരിച്ച ഗുഡ്സ് ട്രെയിനിന്‍റെ 5 വാഗണുകളിലാണ് തീ പടർന്നത്. വലിയ തോതില്‍ തീ പടര്‍ന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥർ, പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. മുന്‍കരുതല്‍ നടപടിയായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അഗ്നിശമന സേന ട്രെയിൻ സർവീസുകൾക്കുള്ള ഓവർഹെഡ് വൈദ്യുതി വിതരണം നിർത്തിവച്ചു.

നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു, ലോക്കൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. 8 എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം സംഭന്ധിച്ച് അന്വേഷണം നടത്തും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ട്രെയിന്‍ ഗതാഗതം ഉടന്‍ പുനരാരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com