

ഒ. പനീർ സെൽവം
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ പാർട്ടി കോഓർഡിനേറ്ററുമായിരുന്ന ഒ. പനീർ സെൽവം ഡിഎംകെയിലേക്ക്. വെള്ളിയാഴ്ച തന്നെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച് പനീർ സെൽവം ഡിഎംകെ അഗത്വം സ്വീകരിക്കും. നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കും.
ഏറെ നാളായി പാർട്ടിയുമായി അത്ര അടുപ്പത്തിലായിരുന്നില്ല പനീർ സെൽവം. എൻഡിഎയിൽ ചേർന്നെങ്കിലും പിന്നീട് പാർട്ടി വിട്ടു. ജയലളിതയ്ക്ക് ശേഷം മുഖ്യമന്ത്രിയാവാൻ താത്പര്യമില്ലായിരുന്ന തന്നെ നിർബന്ധിച്ച് ആ സ്ഥാനത്തേക്കെത്തിച്ച് അപമാനിച്ച് പുറത്താക്കിയെന്ന് പനീർ സെൽപം ആരോപിച്ചു. ഇത്രയധികം ഒറ്റപ്പെടുത്താൻ താനെന്ത് തെറ്റാണ് ചെയ്തതെന്നും പനീർ സെൽവം ചോദിച്ചിരുന്നു.